കേളകം : യുവാക്കൾക്ക് വിദേശ പഠനത്തിന്നും തൊഴിൽ നേടുന്നതിനുമായി ആഗോള സംഘടനയായ വൈഎംസിഎ (യങ് മാൻ സ് ക്രിസ്ത്യൻ ആസോസിയേഷൻ) ൻ്റെ നേതൃത്വത്തിൽ കണ്ണൂർ യിലെ പേരാവൂരിന് സമീപം വാരപ്പീടികയിൽ അക്കാദമി പ്രവർത്തനമാരംഭിച്ചതായി നിടുംപുറംചാൽ വൈഎംസിഎ സെക്രട്ടറി സജി മാലത്ത്,വൈഎംസിഎ അക്കാദമി ചെയർമാൻ പി.സി.ജോൺ, രക്ഷാധികാരി തോമസ് മാലത്ത്, സ്‌റ്റെർലിങ് മാനേജർ ജൂഡിറ്റ് ജോർജ്, നിടുംപുറംചാൽ വൈഎംസിഎ വൈസ് പ്രിസഡന്റ് ബ്രിട്ടോ ജോസ് എന്നിവർ കേളകത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മട്ടന്നൂർ എംഎൽഎ കെ. കെ. ഷൈലജ,പേരാവൂർ എംഎൽഎ സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ വൈഎംസിഎ നാഷണൽ പ്രസിഡന്റ് ഡോ.വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലെ യുവജനതയുടെയും വിദ്യാർത്ഥികളുടെയും വിദേശപഠനവും ജോലി സ്വപ്‌നങ്ങളും സാക്ഷാൽക്കരിക്കുന്നതിന് ജർമ്മൻ ഭാഷ, ഐഇഎൽടിഎസ്, ഒഇടി, പിടിഇ എന്നീ ഭാഷ വൈദഗ്ധ്യ പഠനകേന്ദ്രവും വിദഗ്ധരും പരിചയസമ്പന്നരുമായ അധ്യാപകരും അക്കാദമിയിൽ ഉണ്ട്. എസി ക്ലാസ്സ് റൂം, ഹൈടെക്‌നോളജി ഇൻട്രാക്ടീവ് ബോർഡ് എന്നിവ ഉണ്ട്. കർണ്ണാടക നഴ്‌സിങ്ങ് എട്രൻസിന് ഏപ്രിൽ 1 മുതൽ 15 വരെ ഇൻറ്റൻസീവ് കോച്ചിങ് ക്ലാസ് ആരംഭിക്കും.ഭാഷ പഠനത്തോടൊപ്പം' വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ : വിസ, താമസ സൗകര്യം, താത്ക്കലിക ജോലി എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സ്റ്റെർലിംങ്ങ് സ്റ്റഡി എബ്രോഡ് എന്ന സ്ഥാപനവും വാരപ്പീടികയിൽ ആരംഭിച്ചു.
ജർമ്മനി - ഓസ്‌ട്രേലിയ, ന്യൂസിലാന്റ് , സ്‌പെയിൻ,ഫ്രാൻസ് ഇറ്റലി തുടങ്ങി 30-ൽപ്പരം രാജ്യങ്ങളിൽ ഏകദേശം 1000 ൽപ്പരം യൂണിവേഴ്‌സിറ്റികളിൽ എംബിബിഎസ് മുതൽ പഠനസൗകര്യം ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
YMCA is a global organization to prepare for work and study abroad.